| 1. |
പ്രകൃതിയിലെ ഏതെങ്കിലും ഒരു ദൃശ്യം നിങ്ങൾ ഉണ്ടാക്കിയ സൗന്ദര്യ അനുഭവത്തെ കുറിച്ച് വർണ്ണന തയ്യാറാക്കുക |
|
Answer» കണ്ണീരു പോലെ തെളിഞ്ഞ ജലാശയമെന്നു കേട്ടിട്ടുണ്ടെങ്കിലും അങ്ങെനെയൊരു ജലാശയം പലരും കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. അങ്ങനെയൊരു ജലാശയമില്ലെന്നു പറയാൻ വരുന്നവർ മേഘാലയവരെ ഒന്നു പോയാൽ മതി. അവിടെ കാണാം തെളിനീരുമായി ഛായാചിത്രം പോലെ മനോഹരമായ ജലാശയം. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിലുള്ള ചെറു പട്ടണമായ ദാവ്കിയിലാണ് ഉമ്ഗോട്ട് എന്ന നദി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലൂടെ ഏകദേശം 90 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം. ജയിൻഷ്യ, ഘാസി എന്നീ രണ്ടു മലനിരകൾക്കിടയിലൂടെയാണു നദിയുടെ പ്രവാഹം. തെളിരുതന്നെയാണ് ഈ നദിയെ മറ്റു നദികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. നദിയുടെ അടിത്തട്ട് വരെ എപ്പോഴും വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ജലനിരപ്പ് എത്ര ഉയർന്നിരുന്നാലും നദിയുടെ അടിത്തട്ട് സുതാര്യമായിരിക്കും. നദിയുടെ ആഴങ്ങളിലുള്ള വെള്ളാരം കല്ലുകളും മണൽപ്പരപ്പും മത്സ്യങ്ങളുമെല്ലാം കണ്ണാടിക്കൂട്ടിലെന്ന പോലെ വ്യക്തമാണ് . ചെറുവള്ളങ്ങളിലാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സഞ്ചാരം. ഷിക്കാര എന്നാണ് ഈ ചെറുവള്ളങ്ങൾ അറിയപ്പെടുന്നത്. ഈ വള്ളങ്ങൾ തന്നെയാണ് പ്രദേശവാസികൾ മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്നത്. മോട്ടോർ ബോട്ടുകൾ നദിയിൽ ഉപയോഗിക്കാറില്ല. ഇവിടെ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്ത മാവ്‌ലിനോങിലെത്താം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ നദിയിൽ നടക്കുന്ന വള്ളം കളിയാണ് വിനോദ സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്ന മറ്റൊരു ഘടകം. പ്രദേശവാസികളായ ഖാസികളുടെ പ്രധാന വരുമാന മാർഗവും മത്സ്യബന്ധനമാണ്.ആഴങ്ങളിലെ അത്ഭുതം തുറന്നു കാട്ടുന്ന ഈ നദി വിസ്മയങ്ങളുടെ കലവറയാണ് ഒപ്പം പ്രകൃതിയുടെ അപൂർവ പ്രതിഭാസങ്ങളിലൊന്നും. |
|