1.

essay for Technology in Education in Malayalam good answer will be marked as brainliest. Please type in malayalam

Answer»

വിദ്യാഭ്യാസ സാങ്കേതികവിദ്യ


വിദ്യാഭ്യാസ സാങ്കേതികവിദ്യ അദ്ധ്യാപനം സംബന്ധിച്ച സിദ്ധാന്തങ്ങളും അദ്ധ്യയനം സംബന്ധിച്ച സിദ്ധാന്തങ്ങളും ഉൾക്കൊ‌ള്ളുന്ന പ്രയോഗമാണ്. മനുഷ്യശേഷി വർദ്ധിപ്പിക്കാനുള്ള പ്രക്രീയയയിൽ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെല്ലാം ഇതിലുൾപ്പെടുന്നു.[1] സോഫ്റ്റ്‌വെയറും; ഹാർഡ് വെയറും; വിക്കികളും ബ്ലോഗുകളും ഇന്റർനെറ്റ് ആപ്ലിക്കേഷനുകളും പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമാണെങ്കിലും ഇവ മാത്രമല്ല വിദ്യാഭ്യാസ സാങ്കേതികവിദ്യയിൽ ഉൾപ്പെട്ടിരിക്കുന്നത്. എഡ്യൂക്കേഷണൽ ടെക്നോളജി, ഇൻസ്ട്രക്ഷണൽ ടെക്നോളജി എന്നിവയുടെ അർത്ഥമെന്തെന്ന് ഇപ്പോഴും ചർച്ച നടക്കുന്നുണ്ട്.


വിദ്യാഭ്യാസ സാങ്കേതികവിദ്യ എന്നാൽ "പഠിതാക്കളുടെ ജ്ഞാനം വർദ്ധിപ്പിക്കാനുള്ള ഉപാധികൾ" എന്ന് വേണമെങ്കിൽ നിർവ്വചിക്കാവുന്നതാണ്. വ്യക്തികളുടെ പെരുമാറ്റം എന്തുകൊണാണ്/എങ്ങനെയാണ് എന്നതിലൂടെ ഈ സാങ്കേതികവിദ്യ അളക്കാവുന്നതാണ്. "സാങ്കേതികവിദ്യ." എന്ന വാക്കിന്റെ നിർവ്വചനത്തിലൂന്നിയാണ് വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ നിർവ്വചനവും നിലനിൽക്കുന്നത്.

1956-ൽ ബ്ലൂം രചിച്ച ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്റ്റീവ്സ് എന്ന ഗ്രന്ഥം വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഒരുത്തമ ഉദാഹരണമാണ്.[3] ബ്ലൂമിന്റെ വർഗ്ഗീകരണം പഠന‌ത്തിനായുള്ള പ്രവൃത്തികൾ രൂപീകരിക്കുമ്പോൾ എന്താണ് ലക്ഷ്യം വയ്ക്കേണ്ടത് എന്ന് വിശദമാക്കുന്നു. വിദ്യാഭ്യാസ സാങ്കേതികവിദ്യയ്ക്കല്ല ബ്ലൂം ഊന്നൽ കൊടുക്കുന്നത്, മറിച്ച് പഠിപ്പിക്കാനുള്ള തന്ത്രങ്ങൾക്കാണ്.

പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ വിദ്യാഭ്യാസസംബന്ധിയോ മനഃശാസ്ത്രപരമോ ആയ ഗവേഷണങ്ങൾ മാറ്റിയെടുക്കുന്ന ഒരാളാണ് വിദ്യാഭ്യാസ സാങ്കേതിക വിദഗ്ദ്ധൻ (എഡ്യൂക്കേഷണൽ ടെക്നോളജിസ്റ്റ്). മാസ്റ്റേഴ്സ്, ഡോക്ടറേറ്റ്, ഡി.ഫിൽ തുടങ്ങിയ ബിരുദങ്ങൾ ഈ മേഖലയിലുണ്ട്. വിദ്യാഭ്യാസ മനഃശാസ്ത്രം, വിദ്യാഭ്യാസ മാദ്ധ്യമങ്ങൾ, മനഃശാസ്ത്ര പരീക്ഷണങ്ങൾ, കോഗ്നീറ്റീവ് സൈക്കോളജി തുടങ്ങിയവ ഇതിന്റെ ഉപവിഭാഗങ്ങളാണ്. ഇത് ഒരു വിദഗ്ദ്ധ തൊഴിൽ മേഖലയായി മാറിയിട്ടുണ്ട്.




Discussion

No Comment Found