1.

ചിരുത കൃതകൃതയായി - (പ്ലാവിലക്കഞ്ഞി) വിശദീകരിക്കുക​

Answer»

ANSWER:

പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ ആദ്യ പാഠമാണ് പ്ലാവിലക്കഞ്ഞി. തകഴിയുടെ രണ്ടിടങ്ങഴി എന്ന  

നോവലിലെ ഒരു ഭാഗമാണല്ലോ അത്. നോവലിന്റെ സംഗ്രഹം ഇതാ. കുട്ടനാടന്‍ സംഭാഷണങ്ങള്‍ ഏറെയുള്ള ആ പാഠഭാഗം

എളുപ്പം വായിച്ചാസ്വദിക്കുന്നതിന് ഈ കുറിപ്പ് ഉപകരിക്കും.

________________________________________

കാളിപ്പറയന്റെയും കുഞ്ഞാളിയുടെയും മകളാണ് ചിരുത. നല്ല ആരോഗ്യവും അത്യാവശ്യം സൗന്ദര്യവും അവള്ക്കു ണ്ട്. വീട്ടിലും പാടത്തും പണിയെടുക്കാനും മിടുക്കി. പലരും ചിരുതയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നില്ല. ചിരുതയെ ചാത്തനെകൊണ്ടു കെട്ടിക്കണമെന്നു കുഞ്ഞാളിയും കൂടുതല്‍ പെണ്പാണം നല്കുയന്നവനു കെട്ടിച്ചുനല്കുെമെന്ന് കാളിപ്പറയനും വാശിപിടിച്ചതായിരുന്നു പല ആലോചനകളും മുടങ്ങാന്‍ കാരണം. അതെന്തായാലും കോരനും ചാത്തനും ചിരുതയെ സ്വന്തമാക്കാന്‍ തന്നെ നിശ്ചയിച്ചു. അവര്‍ കാളിപ്പറയന്‍ നിശ്ചയിച്ച പെണ്പാണം ഉണ്ടാക്കാനുള്ള മത്സരത്തിലായി.

കോരന്‍ കൈനകരിയിലെ ഔസേപ്പ് മുതലാളിയുടെ അടുക്കലാണ് പണി അന്വേഷിച്ചു ചെന്നത്. അയാള്‍ ചില വ്യവസ്ഥകളോടെ കോരനു പണിനല്കിഷ.-ആണ്ടില്‍ 180 ദിവസം ജോലി ചെയ്യണം. ഒരു ദിവസത്തെ കൂലി രണ്ടിടങ്ങഴി നെല്ല്. വിശേഷ ദിവസങ്ങളിലോ ആഘോഷ ദിവസങ്ങളിലോ വിശേഷിച്ചു ഒന്നും നല്കിില്ല. കൊയ്ത്തുകാലത്ത് ഒന്നിടവിട്ട ദിവസം ചെലവിനായി ഓരോകറ്റ നെല്ല് നല്കും്. പത്തിനൊന്നു പതം.

കളം പിരിയുമ്പോള്‍ നാല്പ്തു പറ നെല്ല്; കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അതുകഴിച്ചേ നല്കൂദ.-ഇതൊക്കെയായിരുന്നു വ്യവസ്ഥ.

കോരന്‍ വ്യവസ്ഥകളെല്ലാം അംഗീകരിക്കുകയും വിവാഹത്തിനു ആവശ്യമായ നെല്ലും പണവും അപ്പോള്ത്ന്നെ ജന്മിയില്നിരന്നു മുന്കൂനറായി വാങ്ങുകയും ചെയ്തു. അങ്ങനെ കോരനും ചിരുതയും തമ്മിലുള്ള വിവാഹവും നടന്നു. വിവാഹശേഷം വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ കോരന്‍ ചിരുതയേയും കൂട്ടി ഔസേപ്പു മുതലാളിയുടെ മറ്റൊരു പണിക്കാരനായ കുഞ്ഞാപ്പിയുടെ വീട്ടിലേക്കു താമസം മാറ്റി. കുഞ്ഞാപ്പിയുടെ വീടിനോടുചേര്ന്ന് , മറച്ചു കെട്ടിയായിരുന്നു അവര്‍ താമസിച്ചത്. ഇതിനിടയ്ക്ക് സ്വന്തമായി വീടുവയ്ക്കാനുള്ള അവകാശം ജന്മി നല്കി്യെങ്കിലും പണിത്തിരക്കുകാരണം കോരനു അതു സാധിച്ചില്ല. കൃഷിയെ അത്രമാത്രം സ്‌നേഹിച്ചവനായിരുന്നു കോരന്‍! കുട്ടനാടന്‍ ജലപ്പരപ്പില്‍ ചിറകെട്ടി മണ്ണിട്ടുയര്ത്തിന പുഞ്ചപ്പാടം ഒരുക്കുന്നതു പറയനും പുലയനും ഒക്കെയാണ്. കുത്തിപ്പൊക്കി വരമ്പുണ്ടാക്കിയതും അവരാണ്. അവര്വേുല ചെയ്തില്ലെങ്കില്‍ നാടു പട്ടിണിയിലാകും.-കോരനും കുഞ്ഞാപ്പിയും ചേന്നനും ഇട്ട്യാതിയും ഓലോമ്പിയും പൊന്നിട്ടിയും ഇങ്ങനെയെല്ലാം സംസാരിച്ചു കൊണ്ടാണ് വേലക്കിറങ്ങാറ്.

ഒരിക്കല്‍ ചേന്നന്, ഔസേപ്പ് മുതലാളിയുടെ വയലില്‍ പണിക്കു പോകാന്‍ സാധിച്ചില്ല. അന്നു ജന്മി അവന്റെ കുടില്‍ പൊളിച്ചു കുടുംബത്തെ അടിച്ചിറക്കി.!അക്കഥ അറിഞ്ഞ കോരന്, ഔസേപ്പ് മുതലാളിയോടു വെറുപ്പായി. അതു മനസിലാക്കിയ കുഞ്ഞാപ്പി, കോരനോടു പറഞ്ഞു: തമ്പ്രാക്കന്മാര്ക്ക്  അടിയാരെ തല്ലിക്കൊന്ന് ആറ്റില്‍ കെട്ടിത്താഴ്ത്താനുള്ള അധികാരമുണ്ട്.!  

കൊയ്ത്തു കഴിഞ്ഞു വേലക്കാരുടെ വര്ഷാാവസാന കണക്കുതീര്ക്കു ന്ന ദിവസം വന്നെത്തി. നിരക്ഷരരായ വേലക്കാരെ ഔസേപ്പുമുതലാളി കണക്കില്‍ കൃത്രിമം കാണിച്ചു പറ്റിക്കുന്നത് കോരന്‍ കണ്ടു. കോരന്റെ കണക്കു പരിശോധിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. കോരന്‍ 30 രൂപയും 20 പറ നെല്ലും മുന്കൂ ര്‍ പറ്റിയതായി ജന്മി പറഞ്ഞു.15 രൂപയും 20 പറ നെല്ലും മാത്രമേ താന്‍ മുന്കൂശറായി വാങ്ങിയിട്ടുള്ളൂ എന്നു കോരനും പറഞ്ഞു. പക്ഷെ മറ്റു തൊഴിലാളികളെല്ലാം മുതലാളിയുടെ ഭാഗം ചേര്ന്നവതോടെ കോരന്‍ ഒറ്റപ്പെട്ടു.



Discussion

No Comment Found