1.

ആനയെ കുറിച്ച് വിവരണം ​

Answer»

ആനയുടെ ചാർച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വർഗ്ഗങ്ങൾ ആണ്‌ മെറിത്തീറിയം, ഡൈനോത്തീറിയം, ട്രൈലോഫണോൺ, പ്ലാറ്റിബിലാഡോൺ, ഗൊംഫോതെറിസ്, മാസ്റ്റഡോൺ, സ്റ്റെഗോഡോൺ, മാമത്ത് എന്നിവ. എന്നാൽ കടൽപ്പശുക്കൾ എന്നറിയപ്പെടുന്ന സിറേനിയ (Sirenia), ഹൈറാക്സ് HYRAX എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകൾ എന്നും ചിലർ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികൾ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവയായിരുന്നു. അതിനാൽ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ആംഫിബയസ് ഹൈറാകോയ്ഡ് (AMPHIBIOUS hyracoid) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങൾ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളിൽ ഉയർത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. പിന്നീടാകണം വിവിധ ഗണങ്ങളുണ്ടായത്. അവയിൽ ചിലതാണ് മാമോത്ത്, സ്റ്റെഗോഡൻ, ഡൈനോതെറിയം എന്നിവ.



Discussion

No Comment Found

Related InterviewSolutions